പാവറട്ടി: പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് നാല് മൊബൈൽഫോണുകൾ സ്‌കൂളിലെ പ്രിൻസിപ്പാൾ ഫാദർ ഷാജു ഓളിയിലിന് കൈമാറി. ആദ്യ
ബാച്ച് കോമേഴ്‌സ് വിദ്യാർത്ഥികളാണ് തങ്ങളുടെ പഴയ വിദ്യാലയത്തിലേക്ക് ഫോണുകൾ നൽകിയത്. അർഹരായ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഫോൺ കൈമാറും. സ്‌കൂൾ അലുംമിനി ഇൻ ചാർജ് ജോയ് പീറ്റർ.സി, ഷാജൻ ജോസ്.എൻ, ഫസ്റ്റ് കോമേഴ്‌സ് ബാച്ച് വിദ്യാർത്ഥികളായ ടിനോപുത്തൂർ, സനോജ്, ഡെൽമൻ എന്നിവർ സന്നിഹിതരായിരുന്നു.