congress

തൃശൂർ: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജില്ലയിൽ 1100 കേന്ദ്രങ്ങളിൽ നാളെ രാവിലെ 10.30ന് അടുപ്പുകൂട്ടി സമരം നടത്തും. തൃശൂർ സ്വരാജ് റൗണ്ടിന് ചുറ്റും 50 ഓളം അടുപ്പുകൾ പൂട്ടി കോൺഗ്രസ് പ്രതിഷേധ പൊങ്കാല തീർക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് പറഞ്ഞു.