ചേലക്കര: ഗ്രാമപഞ്ചായത്തിലെ കൊവിഡ് വാക്‌സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, വാർഡ് അടിസ്ഥാനത്തിൽ വാക്‌സിൻ ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമപഞ്ചായത്തിൽ മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി ഇ. വേണുഗോപാലമേനോൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.