പുതുക്കാട്: ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കിടപ്പുരോഗികൾക്ക് വീട്ടിൽചെന്ന് കൊവിഡ് വാക്‌സിൻ നൽകുന്ന അരികെ പദ്ധതി ആരംഭിച്ചു. കെ.കെ രാമചന്ദ്രൻ എം.എൽ.എ സിൽ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് അദ്ധ്യക്ഷനായിരുന്നു.