ചേലക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചേലക്കര, പഴയന്നൂർ, തിരുവില്വാമല ഗ്രാമപഞ്ചായത്തുകൾക്ക് മുന്നിൽ ഫോട്ടോഗ്രാഫർമാർ ധർണ നടത്തി. പഞ്ചായത്ത് സെക്രട്ടറിമാർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനവും സമർപ്പിച്ചു.