തൃശൂർ: ജില്ലയിൽ കാലവർഷം ശക്തമായി. പല ഭാഗങ്ങളിലും കനത്ത മഴ. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇന്നലെയും തുടർന്നു. വിവിധ സ്ഥലങ്ങളിൽ വ്യാപകമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപെട്ടു. ജില്ലയിലെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. പെരിങ്ങൽ കുത്ത് ഡാമിൽ റെഡ് അലർട്ട് നൽകി. ജനലിരപ്പ് ഉയർന്നതിനെ തുടർന്ന് പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. വാഴാനി, പീച്ചി, ചിമ്മിനി ഡാമുകളിലുള്ള ജലനിരപ്പും ഉയരുന്നുണ്ട്.