പാവറട്ടി: മഴ കനത്തതോടെ പാവറട്ടി പ്രാഥമിക ആരോഗ്യകേന്ദ്രം വെള്ളക്കെട്ടിലായി. കെട്ടിടത്തിന്റെ ഇടതുഭാഗത്ത് വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനമില്ല. വെള്ളം കെട്ടിനിന്ന് പ്രദേശം കൊതുക് വളർത്തു കേന്ദ്രമായ നിലയിലാണ്. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് മുന്നോട്ട് പോകുമ്പോഴാണ് നേതൃസ്ഥാനത്ത് ഇരിക്കേണ്ട സ്ഥാപനങ്ങൾക്ക് തന്നെ ഇത്തരം ദുരവസ്ഥ. ദിനംപ്രതി നൂറോളം പേരാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വന്നുപോകുന്നത്. പകർച്ചവ്യാധികൾ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.