mini-lorry-overturned
നിയന്ത്രണം വിട്ട് മറിഞ്ഞ മിനി ലോറി

ചാവക്കാട്: ദേശീയപാത എടക്കഴിയൂർ ആശുപത്രിക്ക് സമീപം നിയന്ത്രണംവിട്ട മിനി ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.30നാണ് അപകടം. എറണാകുളത്ത് നിന്ന് അലുമിനിയം ഫാബ്രിക്കേഷൻ സാധനങ്ങളുമായി തിരൂരിലേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ തെന്നി മറിയുകയായിരുന്നു. ലോറിയിലെ സാധനങ്ങൾ റോഡിലേക്ക് വീണ് അൽപനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് ചാവക്കാട് പൊലീസും നാട്ടുകാരും ചേർന്ന് സാധനങ്ങൾ എടുത്തുമാറ്റി. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ അബ്ദുൽ നിസാമിനെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.