road
തുമ്പൂർമുഴി ഫാമിന് മുന്നിൽ അതിരപ്പിള്ളി റോഡിൽ കെട്ടികിടക്കുന്ന വെള്ളം


ചാലക്കുടി: മലയിൽ നിന്നുമെത്തുന്ന ഉറവ വെള്ളം കെട്ടികിടക്കുന്നത് റോഡിന് ഭീഷണിയാകുന്നു. ചാലക്കുടി -അതിരപ്പിള്ളി റോഡിൽ തമ്പൂർമുഴി കാറ്റിൽ ബ്രീഡിംഗ് ഫാമിന് മുൻഭാഗത്താണ് രണ്ടുദിവസമായി വലിയ തോതിൽ വെള്ളം കെട്ടികിടക്കുന്നത്. മലയിൽ നിന്നുള്ള ഉറവ ഗതി മാറിയെത്തിയതാണ് പ്രശ്‌നം. ഫാമിന്റെ മതിലിടിഞ്ഞ് തോട്ടിൽ വീണപ്പോൾ അതുവഴിയുള്ള തോട് അടഞ്ഞുപോയി. പ്രസ്തുത തോടിലൂടെ ഒഴുകുന്ന വെള്ളം പുഴയിലാണ് ചേരാറുള്ളത്. മഴയില്ലെങ്കിലും റോഡിൽ കെട്ടികിടക്കുന്ന വെള്ളം വാഹനയാത്രികർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബി.എം.ബി.സി ടാറിംഗ് നടത്തിയ റോഡിനും ഇതു ഭീഷണിയാണ്.