ചാലക്കുടി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി എൻ.ഡി.ആർ.എഫ് ടീം ചാലക്കുടി താലൂക്കിലെ ദുരന്ത സാദ്ധ്യതാ പ്രദേശങ്ങൾ സന്ദർശിച്ചു. പരിയാരം വില്ലേജിലെ കാഞ്ഞിരപ്പിള്ളി ഐ.എച്ച്.ഡി.പി കോളനി, അതിരപ്പിള്ളിയിലെ മയിലാടും പാറ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. തൃശൂരിൽ ആരക്കോണം ഫോർത്ത് ബറ്റാലിയനിലെ സബ് ഇൻസ്‌പെക്ടർമാരായ സഞ്ജീപ് ദെസ്വാൾ, എസ്. ദെഹരിയ, ലെയ്‌സൺ ഓഫീസർ സനീഷ് വി. എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. ചാലക്കുടി താലൂക്ക് ഓഫീസിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി തഹസിൽദാർ കെ.എ ജേക്കബ്ബ്, ഡെപ്യൂട്ടി തഹസിൽദാർ ടി. കെ രാധാകൃഷ്ണൻ, കെ.പി രമേശൻ എന്നിവരും വില്ലേജ് ഓഫീസർമാരായ കെ.ഹരിദാസ്, കെ.എ സോമരാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.