ചാലക്കുടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണ സമിതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ് ഇ.എ ജയതിലകൻ ഉദ്ഘാടനം ചെയ്തു. പി.സി നിഖിൽ, ഉഷാ ശശിധരൻ എന്നിവർ സംസാരിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ മറിച്ചുവിറ്റെന്നാരോപിച്ച് ചൊവാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ നിന്നും എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോക്കും നടത്തി.