balci
കേരള പൊലീസ് ക്യാമ്പ് ഫോളോവർ അസോസിയേഷൻ രാമവർമ്മപുരം അക്കാഡമി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വില്ലടം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുളള എൽ.ഇ.ഡി ടി.വിയുടേയും പഠനോപകരണങ്ങളുടേയും വിതരണം പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ: കേരള പൊലീസ് ക്യാമ്പ് ഫോളോവർ അസോസിയേഷൻ രാമവർമ്മപുരം അക്കാഡമി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വില്ലടം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി ടി.വിയും പഠനോപകരണങ്ങളും വിതരണം ചെയ്തു. പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഐ. സതീഷ്‌കുമാർ അദ്ധ്യക്ഷനായി. കെ.ഇ.പി.എ പ്രസിഡന്റ് പി.ജി പ്രേംകുമാർ, സെക്രട്ടറി വി.സതീശൻ എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്ത് പ്രസംഗിച്ചു. അദ്ധ്യാപകരായ മേരി തെരേസ, സദാശിവൻ മാസ്റ്റർ എന്നിവർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ജോ.കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.യു.കബീർ, കെ.പി.സി.എഫ്.എ സംസ്ഥാന കമ്മിറ്റി അംഗം ജോഷി.സി.ലോറൻസ്, വില്ലടം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.ജി ദയ, സീനിയർ ടീച്ചർ ലളിത എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് പി.കെ മുരുകേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.എസ് ലളിത ടീച്ചർ നന്ദിയും പറഞ്ഞു.