തൃശൂർ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ മുളക് (ഉജ്ജ്വല, അനുഗ്രഹ), വഴുതന (ഹരിത, സൂര്യ), വെണ്ട (അർക്ക അനാമിക), പയർ (ഭാഗ്യലക്ഷ്മി), തക്കാളി (അക്ഷയ, അനഘ) എന്നീ പച്ചക്കറി തൈകൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ തൈകൾ വാങ്ങാവുന്നതാണ്.