വരാക്കര: ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം നാളെ നടക്കും. കൊവിഡ് മാനദന്ധങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമാണ് നടത്തുകയെന്ന് ക്ഷേത്രയോഗം ഭാരവാഹികൾ അറിയിച്ചു. ചടങ്ങുകൾക്ക് തന്ത്രി ഡോ.വിജയൻ കാരുമാത്ര നേതൃത്വം നൽകും. ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകമാസത്തിൽ എല്ലാ ദിവസവും പ്രത്യേകവഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.