പുതുക്കാട്: വ്യാപാരസ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപെട്ട്്് വ്യാപാരി വ്യവസായി സമിതി പുതുക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ അതിജീവന സമരം നടത്തി. സി.ഐ.ടി.യു കൊടകര ഏരിയ പ്രസിഡന്റ് എ.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയാസെക്രട്ടറി എം.എ ഫ്രാൻസിസ് അദ്ധ്യക്ഷനായി.