ചെങ്ങാലൂർ: ഡി.വൈ.എഫ.്‌ഐ മുത്തുമല യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് യൂണിറ്റ് പരിധിയിലെ എല്ലാവീടുകളിലും മൂവായിരത്തോളം ഫലവൃക്ഷതൈകൾ നട്ടുകൊടുത്തു. കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ മുഖ്യാതിഥിയായി. മുത്തുമല യൂണിറ്റ് പ്രസിഡണ്ട് അജയ് പീറ്റർ അദ്ധ്യക്ഷനായി.