ചാവക്കാട്: മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ പട്ടിണിയുംപ്രയാസങ്ങളും പരിഹരിക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യബന്ധനം നടത്താനും ഹാർബറുകൾ തുറന്നുപ്രവർത്തിക്കാനും സർക്കാർ അനുമതി നൽക്കണമെന്ന് മത്സ്യ മസ്ദൂർ സംഘ് (ബി.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളുടെയും കുടുംബത്തിന്റെയും ദുരിതത്തിന് പരിഹാരമുണ്ടാക്കാൻ അധികൃതർ ഇതുവരെ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സേതുതിരുവെങ്കിടം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി ശ്രീനിവാസൻ, സി.വി ശെൽവൻ, എ.എസ് അനിൽകുമാർ തളിക്കുളം, ഭരതൻ കാട്ടൂർ എന്നിവർ പ്രസംഗിച്ചു.