വടക്കാഞ്ചേരി: നാളെ മുഖ്യമന്ത്രിയുമായി മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ നടത്തുന ചർച്ചക്ക് ശേഷം കടകൾ തുറക്കുന്ന സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്ത് മല്ലയ്യ. കൊവിഡ് മൂലം മാസങ്ങളായി കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരികൾ ആത്മഹത്യാ വക്കിലാണ്. വായ്പയെടുത്തും ചിട്ടികൾ വിളിച്ചുമാണ് മിക്കവരും കച്ചവടം നടത്തുന്നത്. അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ വാടക കൊടുക്കേണ്ട അവസ്ഥയാണ്. സർക്കാരിൽ നിന്നും വ്യാപാരികൾക്ക് ഒരു ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. വ്യാപാരികളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ആരുമില്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാപാരികൾ സമരരംഗത്തിറങ്ങാൻ തയ്യാറായത്. നാളെ മുഖ്യമന്ത്രിയുമായി സംസ്ഥാ നേതാക്കൾ തമ്മിൽ നടക്കുന്ന ചർച്ചക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് മല്ലയ്യ അറിയിച്ചു.