കൊടകര: എസ്.എസ്.എൽ.സി പരീക്ഷയിൽ കൊടകര, പുതുക്കാട് മേഖലകളിൽ തിളക്കമാർന്ന വിജയം. കൊടകര ഗവൺമെന്റ് നാഷണൽ ബോയ്‌സ് ഹൈസ്‌കൂളിൽ 66 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 100 ശതമാനം വിജയം. 9 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിന് തുടർച്ചയായി പന്ത്രണ്ടാമത്തെ വർഷവും 100% വിജയം. 50 കുട്ടികളാണ് പരീക്ഷ എഴുതിയത് 24 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി. ഡോൺ ബോസ്‌കോ സ്‌കൂളിൽ 147 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. നൂറ് ശതമാനം വിജയം. 106 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി.
ചെമ്പൂചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 98 പേർ പരീക്ഷ എഴുതി. 97 പേർ വിജയിച്ചു. 36 പേർ ഫുൾ എ പ്ലസ് നേടി. വെള്ളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ് സ്‌കൂളിന് നൂറ് ശതമാനം വിജയം. 124 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 75 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌ക്കൂളിൽ സ്‌കൂളിൽ 289 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 288 വിദ്യാർത്ഥികൾ വിജയിച്ചു. 102 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. നന്തിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ 144 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.47 പേർ ഫുൾ എപ്ലസ് നേടി. പറപ്പൂക്കര പി.വി.എച്ച്.എസ് സ്‌കൂളിൽ 47 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. നൂറ് ശതമാനം വിജയം. 7 പേർ ഫുൾ എ പ്ലസ് നേടി. പുതുക്കാട് ഗവ.സ്‌കൂളിൽ 16 വിദ്യാർത്ഥിൾ പരീക്ഷയെഴുതി. 100 ശതമാനം വിജയം നാലു പേർക്ക് ഫുൾ എ പ്ലസ്. പുതുക്കാട് സെന്റ് ആന്റണിസ് സ്‌കൂളിൽ 157 വിദ്യാർത്ഥിൾ പരീക്ഷയെഴുതി 51 പേർക്ക് ഫുൾ എപ്ലസ്. ചെങ്ങാലൂർ സെന്റ് മേരീസ് സ്‌കൂളിൽ 169 വിദ്യാർത്ഥിൾ പരീക്ഷയെഴുതി 100 ശതമാനം വിജയം. 95 പേർക്ക് ഫുൾ എപ്ലസ്. വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ സ്‌കൂളിൽ 324 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. നൂറു ശതമാനം വിജയം. 120 പേർക്ക് ഫുൾ പ്ലസ് ലഭിച്ചു.