accident

വലിയപറമ്പിൽ അപകടത്തിൽപ്പെട്ട കാർ

മാള: വലിയപറമ്പിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മാളപള്ളിപ്പുറം കൊല്ലംപറമ്പിൽ അനൂപ്കുമാറിന്റെ ഭാര്യ അശ്വതി, മക്കളായ മീനാക്ഷി, കാർത്തികേയൻ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവർ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.