പാവറട്ടി : നിർദ്ധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള വിദ്യാതരംഗിണി പലിശ രഹിത വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ വിദ്യാർത്ഥി അലൻജോളിക്ക് നൽകി നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് ആർ.എ അബ്ദുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഷാജി കാക്കശ്ശേരി, ബാങ്ക് ഡയറക്ടർ പി.എം ജോസഫ്, സെക്രട്ടറി പോളി ഡേവിഡ് എന്നിവർ സംസാരിച്ചു.