പാവറട്ടി: എളവള്ളി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിന് തുടർച്ചയായി എട്ടാംതവണയും എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 % വിജയം. 42 പേർ പരീക്ഷ എഴുതി. രണ്ട് പേർക്ക് ഫുൾ എപ്ലസ്. സ്‌കൂളിന്റെ മികച്ച വിജയത്തിനായി പരിശ്രമിച്ച അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പി.ടി.എ, എസ്.എം.സി, സ്‌കൂൾ വികസനസമിതി, പൂർവ്വ വിദ്യാർത്ഥികൾ, മറ്റു സന്നദ്ധ സംഘടനകൾ, നാട്ടുകാർ തുടങ്ങിയ എല്ലാവർക്കും സ്‌കൂൾ വികസന സമിതി ചെയർമാൻ ബാജി കുറുമ്പൂർ പ്രസ്താവനയിൽ നന്ദി രേഖപ്പെടുത്തി.
ചിറ്റാട്ടുകര: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌ക്കൂളിന് നൂറു ശതമാനം വിജയം. 254 പേർ പരീക്ഷ എഴുതിയതിൽ 90 പേർ ഫുൾ എ പ്ലസ്സ് കരസ്ഥമാക്കി.
മുല്ലശ്ശേരി: മുല്ലശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ 64 പേരിൽ രണ്ട് പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ഏനാമാവ്: ഏനാമാക്കൽ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ പരീക്ഷ എഴുതിയ 153 വിദ്യാർത്ഥികളും വിജയിച്ചു. 50 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പരീക്ഷക്ക് 10 ദിവസം മുമ്പ് ഒരു വിദ്യാർത്ഥി മരിച്ചതിനാൽ 100 % വിജയം രേഖപ്പെടുത്താനായില്ല.
പാവറട്ടി : പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 100 % വിജയം. 347 വിദ്യാർത്ഥികളിൽ 89 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
വെങ്കിടങ്ങ്: പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂൾ 100 % വിജയം കൈവരിച്ചു. ഇത്തവണ പരീക്ഷ എഴുതിയത് 246 വിദ്യാർത്ഥികളാണ്. അതിൽ 49 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
പാവറട്ടി: പാവറട്ടി സി.കെ.സി ഗേൾസ് ഹൈസ്‌കൂളിന് 100% വിജയം. 284 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 143 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.