indifference-authorities
തീരദേശ സംരക്ഷണ വികസന സമിതി പ്രവർത്തകർ മുറിഞ്ഞു വീണ മരത്തിന്റെ മുകളില്‍ നിന്ന് പ്രതിഷേധം നടത്തുന്നു


ചാവക്കാട്: പൊന്നാനി ദേശീയപാത 66ൽ ഇരുവശങ്ങളിലും നിൽക്കുന്ന മരങ്ങൾ മുറിഞ്ഞു വീണുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദികൾ പൊതുമരാമത്ത് അധികൃതരാണെന്ന് തീരദേശ സംരക്ഷണ വികസനസമിതി മന്നലാംകുന്ന് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. പുന്നയൂർക്കുളം കുമാരൻപടിയിൽ യാത്രക്കാർക്ക് ഭീഷണിയായി നിന്നിരുന്ന ബദാംമരം മുറിഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിക്കെതിരെ തീരദേശ സംരക്ഷണ വികസന സമിതിയുടെയും മന്നലാംകുന്ന് സാമൂഹ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ മുറിഞ്ഞുവീണ മരത്തിന്റെ മുകളിൽ നിന്ന് പ്രതിഷേധം നടത്തി. തീരദേശ സംരക്ഷണ വികസന സമിതി പ്രസിഡന്റ് ആലത്തയിൽ മൊയ്തുണ്ണി, സെക്രട്ടറി വി.കെ അഷ്‌റഫ്, പ്രവർത്തകരായ ഹനീഫ വടക്കയിൽ, ഹാഷിം കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.