vegetable-cultivation-
ചാവക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച കൃഷി പദ്ധതി എസ്എച്ച്ഒ. കെ.എസ്.ശെല്‍വരാജ് ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വി.കെ മോഹനൻ സ്മാരക കാർഷിക സംസ്‌കൃതിയും ചാവക്കാട് പൊലീസ് സ്റ്റേഷനും സംയുക്തമായി പച്ചക്കറി കൃഷി ആരംഭിച്ചു. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച കൃഷി പദ്ധതി എസ്.എച്ച്.ഒ കെ.എസ് ശെൽവരാജ് ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എ ജിജി, ജനമൈത്രി ബീറ്റ് ഓഫീസർ പി.ബി സൗദാമിനി, സി.പി.ഒമാരായ റെജിൻ, ശബരീകൃഷ്ണൻ, വി.കെ മോഹനൻ സ്മാരക കാർഷിക സംസ്‌കൃതി നിയോജക മണ്ഡലം കൺവീനർ കെ.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.