ചാലക്കുടി: കേരള ജേർണലിസ്റ്റ് യൂണിയൻ ചാലക്കുടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത എം.എൽ.എ ടി.ജെ സനീഷ് കുമാർ ജോസഫിന് സ്വീകരണം നൽകി. പത്രക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിവേദനം സർക്കാരിന് സമർപ്പിക്കാനായി എം.എൽ.എക്ക് കൈമാറി. പ്രസ്സ് ക്ലബ്ബിൽ നടന്ന സ്വീകരണ യോഗത്തിൽ മുൻ സംസ്ഥാന സെക്രട്ടറി വി.ജെ ജോജി അദ്ധ്യക്ഷനായി. ജില്ലാ പ്രതിനിധി കെ.വി സരേഷ്, മേഖല പ്രസിഡന്റ് കെ.വി ജയൻ എന്നിവർ സംസാരിച്ചു.