തൃപ്രയാർ: പാഞ്ചജന്യം ഭാരതം സംഘടനയുടെ നേതൃത്വത്തിൽ കർക്കിടകം ഒന്ന് മുതൽ 31 വരെ സംഘടിപ്പിക്കുന്ന ശ്രീരാമസാഗരം ഓൺലൈൻ രാമായണ മാസാചരണ പരിപാടിക്ക് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തുടക്കം. ദിവസേന രാമായണ പാരായണം, പ്രഭാഷണം, സംഗീതം, തോൽപ്പാവക്കൂത്ത്, ഭജന, നൃത്തം, കഥാപാത്ര പരിചയം, ചർച്ച, സ്‌കിറ്റ്, ഡോക്യുമെന്ററി എന്നിവ നടക്കും. ഷോഗോൺ ഫിലിംസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൃപ്രയാർ ക്ഷേത്രത്തിലെ കിഴക്കെ നടപ്പുരയിൽ ക്ഷേത്രം തന്ത്രി പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജർ എം.പി ബിന്ദു, യു.പി കൃഷ്ണനുണ്ണി, കെ. രാംകുമാർ, കവി കെ. ദിനേശ് രാജ, അഡ്വ. സുമേഷ്‌മോഹൻ, ബാലചന്ദ്രൻ കുന്നത്ത് എന്നിവർ പങ്കെടുത്തു.