karkkidakam

തൃശൂർ :കർക്കിടക മാസചരാചരണത്തിനു ശനിയാഴ്ച തുടക്കം. ആഘോഷങ്ങളെ രണ്ടാം വർഷവും കവർന്ന് കൊവിഡ്. ക്ഷേത്രങ്ങളിൽ രാമായണ മാസചാരണ ഭാഗമായി ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. ട്രിപ്പിൾ ലോക് ഡൗൺ ഉള്ള സ്ഥലങ്ങളിൽ ക്ഷേത്ര ദർശനത്തിനു കർശന നിയന്ത്രണം ആണ്‌ ഉള്ളത്.ഗുരുവായൂരിൽ ഭക്തർക്ക് നിലവിൽ പ്രവേശനം അനുവദിക്കുന്നില്ല.ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇതുവരെയും കാര്യമായ കുറവ് ഉണ്ടായിട്ടില്ല.അതു കൊണ്ടു തന്നെ ക്ഷേത്രങ്ങളിൽ കർക്കടക മാസചാരണത്തിന്റെ ഭാഗമായി നടത്തുന്ന ഗണപതി ഹോമം, ഭഗവതി സേവ എന്നിവയിൽ ഒതുങ്ങും.

നാലമ്പല തിർത്ഥടനം ഇല്ല

രാമായണ മാസത്തിൽ ഏറ്റവും പുണ്യമെന്ന് വിശേഷിപ്പിക്കുന്ന നാലമ്പല തീർത്ഥാടനം ഇത്തവണയും ഉണ്ടാകില്ല. ഒരു മാസകാലം നാലമ്പല ദർശനത്തിനു ലക്ഷക്കണക്കിന്‌ പേരാണ് എത്താറുള്ളത്.തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം, മൂഴികുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘന ക്ഷേത്രം, എന്നിവിടങ്ങളിൽ

കൊവിഡിനെ തുടർന്ന് ഒരുക്കങ്ങൾ ഒന്നും തന്നെ ഇല്ല. നാലമ്പല തീർത്ഥാടനത്തിനു മാസങ്ങൾക്ക് മുൻപ് തന്നെ ഒരുക്കങ്ങൾ ആരംഭിക്കാറുണ്ട്. തീർത്ഥാടനകാലം ടുറിസ്റ്റ് വാഹനങ്ങൾക്ക് കൊയ്ത്തുകാലമായിരുന്നു. എന്നാൽ രണ്ടു വർഷക്കാലം കൊവിഡ് സൃഷ്ടിച്ചത് ഏറെ തിരിച്ചടിയാണ്.

15 ആനകളോടെ ആനയൂട്ട്

വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന ആനയൂട്ടിന് അനുമതി. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് ആനയൂട്ട് നടത്താൻ അനുമതി നൽകിയതായി ഡി.എം.ഒ ഡോ. കെ.ജെ. റീന പറഞ്ഞു. ആൾക്കൂട്ടം പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്. സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം തുടങ്ങിയ നിർദ്ദേശം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. എത്ര ആനകളെ പങ്കെടുപ്പിക്കാം എന്ന നിബന്ധന വച്ചിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്തുന്നതിനെ കുറിച്ചാണ് ക്ഷേത്ര ക്ഷേമ സമിതി ആലോചിക്കുന്നത്. മഹാഗണപതി ഹോമവും വൈകീട്ട് ഭഗവതി സേവയും ഉണ്ടായിരിക്കും. ശനിയാഴ്ച പുലർച്ചെ ഗണപതി ഹോമവും ആനയുട്ടും നടക്കും. കഴിഞ്ഞ തൃശൂർ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പും ദേവസ്വങ്ങളും തമ്മിൽ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.