പേരാമംഗലം: പേരാമംഗലം ശ്രീദുർഗാവിലാസം ഹൈസ്‌കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം. 297 പേരാണ് പരീക്ഷ എഴുതിയത്. 77 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സ്‌കൂൾ മാനേജർ എം.വി ബാബു, എച്ച്.എം ഇൻചാർജ് എം.എസ് രാജു, പി.ടി.എ ഭാരവാഹികൾ എന്നിവർ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും അഭിനന്ദിച്ചു.