ചേർപ്പ്: വല്ലച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന - പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കടലാശ്ശേരിയിൽ അടപ്പു കൂട്ടി സമരം നടത്തി. മഹിള കോൺഗ്രസ് നേതാവ് കെ.എൻ ബിന്ദു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാമൻകുട്ടി മാസ്റ്റർ, സി. മുരാരി, ബാലൻ വടക്കേടത്ത്, എം.സി ചന്ദ്രൻ, കെ. ശിവദാസ്, കെ.കെ നാരായണൻ, ധർമ്മ ദാസൻ എന്നിവർ പങ്കെടുത്തു.