ചേർപ്പ്: ഇന്ധന - പാചക വില വർദ്ധവിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടത്തി. കെ.പി.സി.സി അംഗം എം.കെ അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ജോൺ ആന്റണി, വി.എൻ സുരേഷ്, വിദ്യ രമേഷ്, ഗീത രതീഷ്, ജെസ് നാഷിഹാബ്, ഐശ്വര്യ, സൈറ ഭാനു എന്നിവർ പങ്കെടുത്തു.