തൃശൂർ: ഇന്ധന വിലവർദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സംസ്‌കാരസാഹിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊങ്കാല നടത്തി. ജില്ലാ ചെയർമാൻ ഡോ. അജിതൻ മേനോത്ത് അദ്ധ്യക്ഷനായി. കെ.കെ വൈദേഹി അടുപ്പ് കത്തിച്ച് സമരം ഉദ്ഘാടനം ചെയ്തു. പി. അപ്പുക്കുട്ടൻ, അനിൽ സമ്രാട്ട് എന്നിവർ പ്രസംഗിച്ചു.