ചേലക്കര: ഇന്ധന വിലവർദ്ധനവിനെതിരെ ചേലക്കര ടൗൺ കോൺഗ്രസ് കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉഷാസോമൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി കോൺഗ്രസ് ജില്ലാ ചെയർമാൻ ടി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബിനി വിനോദ്, സരിത, സുനിത, രാജു, പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.