മാള: ഇന്ധനവില വർദ്ധനവിനെതിരെ പൊയ്യ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ഉദ്ഘാടനം ചെയ്തു. സാബു കൈതാരൻ അദ്ധ്യക്ഷനായി. വക്കച്ചൻ അമ്പൂക്കൻ, ടി.കെ കുട്ടൻ, ജോളി സജീവ്, റീന സേവ്യർ, സൗമ്യ രഞ്ജിത്ത്, എം.ബി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
മാള: മഹിളാ കോൺഗ്രസ് വാളൂരിൽ നടത്തിയ അടുപ്പ് കൂട്ടൽ സമരം കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാനി ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി രമ അദ്ധ്യക്ഷയായി. വി.ജി സുമേഷ് കുമാർ, പോളി എന്നിവർ എന്നിവർ സംസാരിച്ചു.