sndp-mala
എസ്.എൻ.ഡി.പി. യോഗം മാള യൂണിയനും കോൾക്കുന്ന് ശാഖയും സംയുക്തമായി ​പഠനോപകരണ വിതരണം ​ യൂണിയൻ പ്രസിഡന്റ് പി.കെ.സാബു ഉദ്‌ഘാടനം ചെയ്യുന്നു

മാള: എസ്.എൻ.ഡി.പി യോഗം മാള യൂണിയനും കോൾക്കുന്ന് ശാഖയും സംയുക്തമായി പഠനോപകരണ വിതരണം നടത്തി. യൂണിയൻ കമ്മിറ്റി പ്രസിഡന്റ് പി.കെ സാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.കെ സദാനന്ദൻ അദ്ധ്യക്ഷനായി. യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും മാള യൂണിയൻ വൈസ് പ്രസിഡന്റുമായ രജീഷ് മാരിക്കൽ, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം സൂനജ് ഹരിഹരൻ എന്നിവർ സംസാരിച്ചു.