aduoukooty-samaram
ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് അടുപ്പുകൂട്ടി സമരം

വലപ്പാട്: ഇന്ധന വില വർദ്ധനവിനെതിരെ മണ്ഡലം കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ അടുപ്പ് കൂട്ടി സമരം നടത്തി. മുരിയാതോട് സെന്ററിൽ ബ്ലോക്ക് പ്രസിഡന്റ് കെ. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഗീത രാമദാസ് അദ്ധ്യക്ഷയായി. അനിത ദീപ്കുമാർ, കെ.എച്ച് കബീർ എന്നിവർ സംസാരിച്ചു. എടമുട്ടത്ത് വി.എ ഫിറോസ്, വലപ്പാട് കോതകുളം സെന്ററിൽ ജോസ് താടിക്കാരൻ, ചന്തപ്പടിയിൽ എ.എൻ.ജി ജെയ്‌ക്കോ എന്നിവർ ഉദ്ഘാടനം ചെയ്തു.


തൃപ്രയാർ: നാട്ടിക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിക്ക് എ.എൻ സിദ്ധപ്രസാദ്, വി.ആർ വിജയൻ, നൗഷാദ് ആറ്റുപ്പറമ്പത്ത്, പി.വി ജനാർദ്ദനൻ, പി. വിനു, ജീജ ശിവൻ, സി.ജി അജിത്കുമാർ, പി.സി മണികണ്ഠൻ, റീനാ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. രഹ്‌ന ബിനീഷ്, ഹേമ പ്രേമൻ, ഷിനിത ബീജു, ഷിമ സുനിൽ, ജയ സത്യൻ, ബിന്ദു പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.


പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്തിലെ മൂന്നും കൂടിയ സെന്ററിൽ വി.കെ സുശീലൻ ഉദ്ഘാടനം ചെയ്തു. മിനി ജോസ് അദ്ധ്യക്ഷയായി. പഞ്ചായത്തംഗം ആന്റൊ തൊറയൻ, സി.ആർ രാജൻ, ജയശ്രീ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.


പടം കാപ്ഷൻ ഇന്ധന - പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൃപ്രയാർ പോളി ജംഗ്ഷനിൽ നടന്ന അടുപ്പ് കൂട്ടി സമരം.