inaguration
കൊടുങ്ങല്ലൂർ കാവിൽ കടവിൽ നടന്ന സമരം ടി. എം നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: ഇന്ധന - പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലാ മഹിള കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടമ്മമാർ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ കൗൺസിലർ ജോളി ഡിൽഷന്റെ വസതിയിൽ നടന്ന സമരത്തിൽ സതി പ്രതാപൻ അദ്ധ്യക്ഷയായി. ജോളി ഡിൽഷൻ, അല്ലി അനിൽ, പ്രസന്ന പ്രഭാകരൻ, ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി ചെന്താമരാക്ഷൻ, ഇ.എസ് സാബു, ഡിൽഷൻ കൊട്ടേക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.