കൊടുങ്ങല്ലൂർ: നഗരസഭയിലെ മുഴുവൻ ഗർഭിണികൾക്കും കൊവിഡ് വാക്‌സിൻ നൽകുന്ന മാതൃകവചം കാമ്പയിന്റെ ഭാഗമായി 74 പേർക്ക് വാക്‌സിൻ നൽകി. സമ്മതപത്രം നൽകിയ ശേഷമാണ് വാക്‌സിൻ നൽകിയത്. ഇന്ന് മറ്റ് വിഭാഗങ്ങൾക്ക് വാക്‌സിൻ നൽകിയില്ല. ഗർഭകാല പരിചരണത്തിനായി സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചവർക്കും സൗജന്യ കുത്തിവയ്പ്പ് നൽകി. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ അദ്ധ്യക്ഷയായി. കെ.ആർ ജൈത്രൻ, കെ.എസ് കൈസാബ്, എൽസി പോൾ, ലത ഉണ്ണിക്കൃഷ്ണൻ, ഷീല പണിക്കശ്ശേരി, ഡി.ടി വെങ്കിടേശ്വരൻ, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. ഷെദ എന്നിവർ സംസാരിച്ചു.