കൊടുങ്ങല്ലൂർ: അഴീക്കോട് സർവീസ് സഹകരണ ബാങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങുന്നതിനുള്ള പലിശ രഹിത വായ്പാ പദ്ധതിയായ വിദ്യാതരംഗിണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ കരുണാകരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ കെ.കെ സദാനന്ദൻ അദ്ധ്യക്ഷനായി. പി.കെ രവി, പി.കെ അബ്ദുൾ ജബ്ബാർ, എ.എം കമറുദ്ദീൻ, സി.ഡി വിജയൻ, ഷെമീന ഷെരീഫ്, ഡെയ്‌സി കുഞ്ഞപ്പൻ, രമാദേവി ലെനിൻ, പി.എച്ച് റഹിം, ഒ.എ സജീന എന്നിവർ സംബന്ധിച്ചു.