കയ്പമംഗലം: മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ സമരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുരേഷ് കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണി ഉല്ലാസ് അദ്ധ്യക്ഷയായി.
ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും മഹിളാ കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ചെന്ത്രാപ്പിന്നി സെന്ററിൽ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി സമരം ചെയ്തു. സമരത്തോടനുബന്ധിച്ച് കപ്പയും മുളക്ചമ്മന്തിയും വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമറുൽ ഫാറൂക്ക് അദ്ധ്യക്ഷനായി. ലൈല മജീദ്, കെ.കെ അൻവർ, ടി.എ മുഹമ്മദ് സഗീർ, അദ്വൈത് കൃഷണ, എം.വി രവി എന്നിവർ എന്നിവർ സംബന്ധിച്ചു.
പെരിഞ്ഞനം സെന്ററിൽ മണ്ഡലം പ്രസിഡന്റ് കെ.സി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓണപറമ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി.സി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.വി സുരേഷ്ബാബു, ഷീല വിശ്വംഭരൻ, ലിജേഷ് പള്ളായിൽ, വി.എസ് ജിനേഷ്, കെ.കെ കുട്ടൻ, സുധാകരൻ മണപ്പാട്ട് എന്നിവർ നേതൃത്വം നൽകി.
എടത്തിരുത്തി ബസാറിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബീന മനോജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ അദ്ധ്യക്ഷനായി. ഡേവിസ് മാളിയേക്കൽ, കെ.എസ് അക്ഷയ്, രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
കാളമുറിയിൽ സംഘടിപ്പിച്ച സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ് ഡൊമിനിക് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ അനസ് അദ്ധ്യക്ഷനായി. പി.കെ റാസിഖ്, കെ.ബി അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
മതിലകം മണ്ഡലം കമ്മിറ്റിയുടേയും മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ മേഖലളിൽ നടത്തിയ സമരത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ, ഷിബു വർഗീസ്, സുനിൽ മേനോൻ, കെ.എം ജോസ്, ഒ.എ ജെൻടിൻ, സിന്ധു രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.