പാവറട്ടി: മുല്ലശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടി. 64 പേർ പരീക്ഷ എഴുതിയതിൽ 12 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 99% ആയിരുന്നു വിജയശതമാനം.
പറപ്പൂർ: പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം. 198 പേർ പരീക്ഷ എഴുതിയതിൽ 65 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടാനായി. 24 പേർ ഒമ്പത് വിഷയങ്ങളിൽ എ പ്ലസും നേടി.