വടക്കാഞ്ചേരി: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ദിരാജി സാംസ്‌ക്കാരിക സമിതി ഗ്യാസ് സിലിണ്ടർ ചാലിപ്പാടം പുഴയിലൊഴുക്കി പ്രതിഷേധിച്ചു. മാനവ സംസ്‌കൃതി ജില്ലാ ചെയർമാൻ അഡ്വ.ടി.എസ് മായാദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇന്ദിരാജി സാംസ്‌കാരിക സമിതി ജനറൽ കൺവീനർ ജയൻ മംഗലം അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ അഡ്വ.സി. വിജയൻ, ഒ.ആർ രാമചന്ദ്രൻ, ജോസഫ് തൈക്കാട്ടിൽ, റോയ് ചിറ്റിലപ്പിള്ളി, കെ. കൃഷ്ണകുമാർ ,ജി.ഹരിദാസ്, പി.എസ് ശിവദാസ്, ടി.എച്ച് മുഹമ്മദ് ഷെഫീഖ്, ബി.സതീഷ് പിള്ള എന്നിവർ നേതൃത്വം നൽകി.