വടക്കഞ്ചേരി: മങ്കരയിൽ തെരുവ്‌നായ്ക്കളുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടോടുന്നതിനിടെ കിണറ്റിൽ വീണ പുള്ളിമാൻ ചത്തു. മങ്കരയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പുള്ളിമാൻ വീണത്. വനത്തിൽ നിന്നും ഇറങ്ങി വന്ന മാനിനെ നായ്ക്കൾ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് വനപാലകരെത്തി മാനിനെ കരക്ക് കയറ്റിയെങ്കിലും അൽപനേരത്തിന് ശേഷം മാൻ ചത്തു. ദേഹമാസകലം നായ്ക്കൾ കടിച്ച് പരിക്കേൽപിച്ചിരുന്ന നിലയിലായിരുന്നു പുള്ളിമാൻ'