വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് അഗീകാരം ലഭിച്ചതായി അധികൃതർ അറിയിച്ചു. 2021-22 വർഷത്തെ പദ്ധതികൾക്കാണ് അംഗീകാരം. വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾ, കിണർ നിർമ്മാണം, കിണർ റീചാർജിംഗ്, ആട്ടിൻകൂട്, തൊഴുത്ത്, കോഴിക്കൂട് എന്നിവയുടെ നിർമ്മാണം, ജലസംരക്ഷണം, വരൾച്ച പ്രതിരോധം, സൂഷ്മ ജലസേചനം, വടക്കാഞ്ചേരിപുഴ സംരക്ഷണം, പച്ചത്തുരുത്ത്, ഔഷധതോട്ട നിർമ്മാണം. നഴ്‌സറി നിർമ്മാണം, തോട് നിർമ്മാണം, കുളനിർമ്മാണം, നീർച്ചാൽ നിർമ്മാണം, സുഭിക്ഷകേരളം പദ്ധതി, മത്സ്യ ക്കുളനിർമ്മാണം എന്നിവക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.