sslc-full-a-plus
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വിദ്യാർത്ഥിക്ക് ആദരവ് നൽകുന്നു

ചാവക്കാട്: തിരുവത്ര യുവജന കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ഇ.എം.എസ് നഗറിലെ വിദ്യാർഥികളായ ഹസ്‌ന കബീർ, ഐഷ അഷ്‌റഫ് എന്നിവരെയാണ് ആദരിച്ചത്. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ആദരവ് നൽകി. മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.എം ഹനീഫ, യുവജന കലാകായിക സാംസ്‌കാരിക വേദി പ്രസിഡന്റ് ടി.എം ഷെഫീഖ്, സെക്രട്ടറി സി.എം നൗഷാദ്,രാമി സത്താർ, എ.എൻ നിമിൽ എന്നിവർ പങ്കെടുത്തു.