pupalika
പൂപ്പാലികയും ചന്ദന ഓടവും

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലേക്ക് വെള്ളി കൊണ്ടുള്ള പൂപ്പാലികയും ചന്ദന ഓടവും സമർപ്പിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ആലയിൽ എ.എൻ രവീന്ദ്രനാണ് സമർപ്പിച്ചത്. പൂപ്പാലികയ്ക്കും ചന്ദന ഓടത്തിനുമായി 3,​000 കിലോഗ്രാം തൂക്കമുണ്ട്. മൂന്ന് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. നോർത്ത് പറവൂർ സ്വദേശി പാക്കുന്നം സ്വാമിനാഥൻ ആചാരിയാണ് ശിൽപി.