പാവറട്ടി : എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുക എന്ന ആവശ്യം ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തി. മുല്ലശ്ശേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ആലി ഉദ്ഘാടനം ചെയ്തു. ടി.വി ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.വി ബാബു, വികാസ് എന്നിവർ പ്രസംഗിച്ചു.