പാവറട്ടി: എളവള്ളി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനക്കെതിരെ എളവള്ളി മമ്മായി സെന്ററിൽ നടത്തിയ അടുപ്പ്കൂട്ടി സമരം ഡി.സി.സി സെക്രട്ടറി സി.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. എളവള്ളി മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് സിസിലി ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാൻലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ ലിസി വർഗീസ്, സീമ ഷാജു, മഹിളാ കോൺഗ്രസ് നേതാക്കളായ ഷമീറ ഷംസുദീൻ, ലിജി പീറ്റർ, രജിത മണികണ്ഠൻ, എൽസി ഔസേപ്പ് എന്നിവരും സംസാരിച്ചു.
മുല്ലശ്ശേരി: മഹിളാ കോൺഗ്രസ് മുല്ലശ്ശേരി ബ്ലോക്ക് സെന്ററിൽ നടത്തിയ അടുപ്പുകൂട്ടി സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ക്ലമന്റ് ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ഉഷാദേവി സുബ്രഹ്മണ്യൻ, ശ്രീക്കുട്ടി, വി.വി.മോഹനൻ, വി.കെ.വിജയൻ, എ.എസ്.മണി, പി.കെ.അജയൻ എന്നിവർ നേതൃത്വം നൽകി.