വെള്ളാങ്ങല്ലൂർ: കോൺഗ്രസ്, മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പത്ത് കേന്ദ്രങ്ങളിൽ അടുപ്പ് കൂട്ടി സമരം നടത്തി. മഹിളാ കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് റസിയ അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മല്ലിക ആനന്ദൻ അദ്ധ്യക്ഷയായി. അയൂബ് കരുപ്പടന്ന, നസീമ നാസർ. കെ. കൃഷ്ണകുമാർ, കെ.എച്ച് അബ്ദുൾ നാസർ, ധർമജൻ വില്ലേടത്. വി. മോഹൻദാസ്, മണികണ്ഠൻ, രജനി നന്ദനൻ എന്നിവർ നേതൃത്വം നൽകി.