കൊടുങ്ങല്ലൂർ: സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന സ്ത്രീ സുരക്ഷാ കാമ്പയിൻ സ്‌നേഹഗാഥ - പെൺജീവിതത്തിന്റെ കരുതലുകൾ എന്ന പരിപാടിയ്ക്ക് അഴീക്കോട് ഗ്രാമീണ വായനശാലയിൽ തുടക്കമായി. സംസ്‌കൃതി വനിതാ വേദി ചെയർമാൻ പ്രസീന റാഫിയുടെ അദ്ധ്യക്ഷതയിൽ അഡ്വ. ജയന്തി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം, ബോധവത്കരണ ക്ലാസുകൾ, വീട്ടുമുറ്റ ക്ലാസുകൾ, ലഘുലേഖ പ്രചാരണം തുടങ്ങിയവ നടക്കും. വനിതാ വേദി കൺവീനർ ജ്യോതി സുനിൽ, ലൈബ്രേറിയൻ മെഹറുന്നീസ, വിൻസി ബൈജു, അംബിക ശിവപ്രിയൻ, ജാസ്മിൻ സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.