ചാവക്കാട്: ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് മെഗാ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണിവരെ മുതുവട്ടൂർ ബാലമണിയമ്മ ഷീ സ്റ്റേ കെട്ടിടത്തിലും 2 മണി മുതൽ നാല് മണി വരെ തിരുവത്ര പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി.എസ് സ്‌കൂളിലും നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ പാലയൂർ എ.യു.പി സ്‌കൂളിലും ഉച്ചക്ക് ശേഷം 2 മണി മുതൽ നാല് മണി വരെ തിരുവത്ര കുമാർ എ.യു.പി സ്‌കൂളിലും പരിശോധന നടത്തും.